വയനാട്ടില്‍ ഒരാളെ കടുവ കൊന്നു, നാട്ടുകാര്‍ ഫോറസ്റ്റ് സ്റ്റേഷന്‍ ആക്രമിച്ചു

Webdunia
വെള്ളി, 3 ജൂലൈ 2015 (18:41 IST)
വയനാട്ടില്‍ വീണ്ടും വന്യജീവി ആക്രമണത്തില്‍ ഒരാള്‍ മരിച്ചു. കുറിച്യാട് കാട്ടുനായ്ക്ക കോളനിയിലെ ബാബുരാജ് (27) ആണ് മരിച്ചത്. കടുവയാണ് ആക്രമിച്ചതെന്നാണ് കരുതുന്നത്. വനത്തിൽ കാലി മേയ്ക്കാൻ പോയ ബാബുരാജിനെ ഇന്നലെ മുതൽ കാണാനില്ലായിരുന്നു. ഇന്നു രണ്ടുമണിയോടടുത്താണ് മൃതദേഹം കണ്ടെത്തിയത്.

അതേസമയം ബാബുരാജിന്റെ മരണത്തില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ ഫോറസ്റ്റ് സ്റ്റേഷന്‍ ക്രമിച്ചതായി വാര്‍ത്തകളുണ്ട്. തുടര്‍ച്ചയായുള്ള വന്യ്ജീവി ആക്രമണങ്ങള്‍ ഉണ്ടായിട്ടും നടപടിയുണ്ടാകാത്തതാണ് പ്രശ്നങ്ങള്‍ക്ക് കാരണമായത്.