വയനാട്ടില്‍ വൃദ്ധനെ കൊന്ന് ചാക്കില്‍ കെട്ടി ഉപേക്ഷിച്ചു; പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ കീഴടങ്ങി

സിആര്‍ രവിചന്ദ്രന്‍
ചൊവ്വ, 28 ഡിസം‌ബര്‍ 2021 (18:18 IST)
വയനാട്ടില്‍ വൃദ്ധനെ കൊന്ന് ചാക്കില്‍ കെട്ടി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. അമ്പലവയല്‍ സ്വദേശിയായ മുഹമ്മദാണ് മരണപ്പെട്ടത്. 68 വയസായിരുന്നു. സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ടുപെണ്‍കുട്ടികള്‍ പൊലീസിനുമുന്നില്‍ കീഴടങ്ങിയിട്ടുണ്ട്. മുഹമ്മദിന്റെ വാടകവീട്ടിലായിരുന്നു പെണ്‍കുട്ടികളുടെ മാതാവ് താമസിച്ചിരുന്നത്. മാതാവിനെ ഉപദ്രവിക്കാന്‍ ശ്രമിച്ചപ്പോള്‍ കോടാലി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

Next Article