വയലാർ രവി കോൺഗ്രസിന്റെ രാജ്യസഭാ സ്ഥാനാർത്ഥി

Webdunia
വെള്ളി, 3 ഏപ്രില്‍ 2015 (15:46 IST)
വയലാർ രവി കോൺഗ്രസിന്റെ രാജ്യസഭാ സ്ഥാനാർത്ഥിയാകും. സംസ്ഥാനഘടകത്തിന്റെ നിർദേശം ഹൈക്കമാന്‍ഡ് അംഗീകരിച്ചു. സിപിഎമ്മിന്റെ രാജ്യസഭാ സ്ഥാനാർഥിയായി കെകെ രാഗേഷിനെ മത്സരിപ്പിക്കാൻ സംസ്ഥാന സെക്രട്ടേറിയറ്റ് നേരത്തെ തീരുമാനിച്ചിരുന്നു.

എംപി അച്യുതന്‍, വയലാര്‍ രവി, പി രാജീവ് എന്നിവരാണ് രാജ്യസഭയില്‍ നിന്ന് വിരമിക്കുന്നത്. കേരളത്തില്‍ നിന്ന് രാജ്യസഭയിലേക്ക് ഒഴിവു വരുന്ന മൂന്നു സീറ്റുകളിലേക്ക് ഏപ്രില്‍ 16 നാണ് വോട്ടെടുപ്പ്. ഇതു സംബന്ധിച്ച വിജ്ഞാപനം ഈ മാസം 30 ന് ഇറങ്ങും.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.