45ാമത് വയലാര്‍ രാമവര്‍മ്മ മെമ്മോറിയല്‍ സാഹിത്യ അവാര്‍ഡ് ബെന്യാമിന്

സിആര്‍ രവിചന്ദ്രന്‍
ശനി, 9 ഒക്‌ടോബര്‍ 2021 (15:08 IST)
2021-ലെ (45ാമത്) വയലാര്‍ രാമവര്‍മ്മ മെമ്മോറിയല്‍ സാഹിത്യ അവാര്‍ഡ് ബെന്യാമിന്റെ 'മാന്തളിരി ലെ 20 കമ്യൂണിസ്റ്റ് വര്‍ഷങ്ങള്‍ 'എന്ന കൃതിക്ക് ലഭിച്ചു. കെ. ആര്‍ മീര, ഡോ. ജോര്‍ജ്ജ് ഓണക്കൂര്‍, ഡോ.സി. ഉണ്ണികൃഷ്ണന്‍ എന്നിവരായിരുന്നു ജഡ്ജിംഗ് കമ്മിറ്റി അംഗങ്ങള്‍. 
 
ഒരു ലക്ഷം രൂപയും പ്രശസ്ത ശില്‍പി കാനായി കുഞ്ഞിരാമന്‍ വെങ്കലത്തില്‍ നിര്‍മ്മിക്കുന്ന മനോഹരവും അര്‍ത്ഥപൂര്‍ണ്ണവുമായ ശില്പവുമാണ് അവാര്‍ഡ്. അവാര്‍ഡ് തുക ആദായ നികുതിയില്‍ നിന്ന് ഒഴിവാക്കപ്പെട്ടിട്ടുണ്ട്. പ്രശസ്തി പത്രവും സമര്‍പ്പിക്കും. ഈ വര്‍ഷം 550 പേരോട് പ്രസക്ത കാലഘട്ടത്തില്‍ പ്രസിദ്ധീകരിച്ച ഏറ്റവും നല്ല മൂന്ന് കൃതികളുടെ പേരുകള്‍ നിര്‍ദ്ദേശിക്കുവാന്‍ അപേക്ഷിച്ചിരുന്നു. 
169 പേരില്‍ നിന്നും നിര്‍ദ്ദേശങ്ങള്‍ ലഭിക്കുകയുണ്ടായി. 
 
മൊത്തം 197 കൃതികളുടെ പേരുകളാണ് നിര്‍ദ്ദേശിക്കപ്പെട്ടത്. ഏറ്റവും കൂടുതല്‍ പോയിന്റുകള്‍ ലഭിച്ച അഞ്ചു (5) കൃതികള്‍ തെരഞ്ഞെടുത്ത് 20 പേരുടെ പരിഗണനയ്ക്കായി അയച്ചു കൊടുത്തു. ഇവരുടെ പരിശോധനയില്‍ കൃതികള്‍ക്കു ലഭിച്ച മുന്‍ഗണനക്രമം ഒന്നാം റാങ്കിന് 11 പോയിന്റ്,
രണ്ടാം റാങ്കിന് 7 പോയിന്റ്, മൂന്നാം റാങ്കിന് 3 പോയിന്റ് എന്ന ക്രമത്തില്‍ വിലയിരുത്തി ഏറ്റവും കൂടുതല്‍ പോയിന്റുകള്‍ ലഭിച്ച മൂന്ന് കൃതികള്‍ ജഡ്ജിംഗ് കമ്മറ്റിയുടെ പരിഗണനയ്ക്ക് സമര്‍പ്പിച്ചു. ആ മൂന്ന് കൃതികളില്‍ നിന്നാണ് അവാര്‍ഡിനര്‍ഹമായ കൃതി തെരഞ്ഞെടുക്കപ്പെട്ടത്.

അനുബന്ധ വാര്‍ത്തകള്‍

Next Article