ചരക്ക്, പാചകവാതക ടാങ്കര്‍ ലോറി സമരം നാലാം ദിവസത്തിലേക്ക് കടന്നതൊടെ വാളയാറില്‍ നിന്ന് സംസ്ഥാനത്തേക്കുള്ള വാഹനങ്ങളുടെ തിരക്ക് കുറഞ്ഞു. വെള്ളിയാഴ്ചരാവിലെ കാര്‍ഗാര്‍ഡികളും ഒറ്റപ്പെട്ട ചരക്കുവാഹനങ്ങളും മാത്രമാണ് വാളയാര്‍ ചെക്‌പോസ്റ്റിലൂടെ കടന്നുപോയത്. അരമണിക്കൂറിനിടെ ഒരു വാഹനമെന്ന നിലയിലായിരുന്നു വാഹനങ്ങളുടെ വരവ്.
അതേറ്സമയം മെഷിനറി വാഹനങ്ങള്‍, ഇരുമ്പ് പൈപ്പുകള്‍, സിമന്റ് തുടങ്ങിയവയുമൊക്കെയായുള്ള വാഹനങ്ങളും പച്ചക്കറി മുട്ടവണ്ടികളും പച്ചക്കറിവണ്ടികളുമൊക്കെ സമരം പ്രഖ്യാപിച്ചതിനുശേഷവും ചെക്‌പോസ്റ്റ് കടന്നുപോവുന്നുണ്ടെന്നും അധികൃതര്‍ പറയുന്നു. അതേസമയം സാധാരണ ഗതിയില്‍ ഉണ്ടാകാറുള്ള തിരക്ക് വാളയാറില്‍ കാണാനില്ല. തിരക്ക് കൂടുന്ന സമയത്ത് തമിഴ്‌നാട് അതിര്‍ത്തിവരെ വാഹനങ്ങളുടെനിര നീളാറുണ്ട്. സമരം തുടങ്ങിയതില്‍ പിന്നെ ഇത് ഉണ്ടായിട്ടില്ല.
ഇപ്പോള്‍ ചെക്‌പോസ്റ്റില്‍ കിടക്കുന്ന പല വാഹനങ്ങളും സമരം പ്രഖ്യാപിക്കുന്നതിനുമുമ്പ് അന്യസംസ്ഥാനങ്ങളില്‍നിന്ന് പുറപ്പെട്ടവയാണ്. കാത്തുകെട്ടിക്കിടക്കുന്ന ഇതിലെ തൊഴിലാളികളുടെ ദുരിതത്തിന് ഇപ്പോഴും ഒരു കുറവുമില്ല. ദിവസങ്ങള്‍ക്കുമുമ്പ് ഛതീസ്ഗഢില്‍നിന്നും രാജസ്ഥാനില്‍നിന്നും മറ്റും വന്ന ചില വാഹനങ്ങള്‍ ഇപ്പോഴും സാങ്കേതികപ്രശ്‌നങ്ങളില്‍ കുടുങ്ങി ചെക്‌പോസ്റ്റില്‍ കിടപ്പുണ്ട്.