വിവാഹത്തില്‍ നിന്നും പിന്മാറിയതിനെ തുടര്‍ന്ന് സന്തോഷിന്റെ ഭാഗത്ത് നിന്നും ഭീഷണിയും വിരട്ടലുമുണ്ടായെന്ന് ഗായിക വൈക്കം വിജയലക്ഷ്മി. പിന്നിട് അമ്മാവന്മാര്‍ ഇടപെട്ട് കാര്യങ്ങള്‍ രമ്യമായി പരിഹരിക്കുകയായിരുന്നെന്നും വിജയ ലക്ഷ്മി പറഞ്ഞു.
വിവാഹം മുടങ്ങിയതില്‍ തനിക്ക് വിഷമില്ല പകരം സമാധാനമാണെന്നും. ഇതിനൊക്കെ ശക്തി പകരുന്നത് സംഗീതമാണെന്നും വിജയലക്ഷ്മി പറഞ്ഞു.
എന്റെ സംഗീതത്തിന് തുണയായി ഒപ്പം നില്‍ക്കുമെന്നും തന്റെ വീട്ടില്‍ താമസിക്കാമെന്നും സന്തോഷ് പറഞ്ഞിരുന്നു. അതു കൊണ്ടാണ് ഇങ്ങനെ ഒരു വിവാഹത്തിനു സമ്മതിച്ചത്. എന്നാല്‍ പിന്നീട് സന്തോഷിന്റെ സ്വഭാവം മാറുകയായിരുന്നു. സംഗീത അധ്യാപികയായി ജോലി ചെയ്താല്‍ മതിയെന്നും സ്റ്റേജ് പരിപാടിയില്‍ പങ്കെടുക്കാന്‍ അനുവദിക്കില്ലെന്നുമായി. ഇതോടെയാണ് നിശ്ചയിച്ച് ഉറപ്പിച്ച വിവാഹത്തില്‍ നിന്നും പിന്മാറാനുള്ള തീരുമാനത്തില്‍ എത്തിയതെന്നും വിജയലക്ഷ്മി വ്യക്തമാക്കി.