പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്റെ മകൻ വിഎ അരുൺ കുമാറിനെതിരെ കേസെടുക്കുന്നതിന് കൂടുതൽ തെളിവുകൾ വേണമെന്ന് വിജിലൻസ് ആവശ്യപ്പെട്ടു.
കഴിഞ്ഞ വർഷം ഡിസംബറിൽ അരുണകുമാറിനെതിരായി കേസെടുക്കാൻ ശുപാർശ ചെയ്തു കൊണ്ട് എസ്പി നൽകിയ ഫയൽ വിജിലൻസ് ഡയറക്ടർ ഇതേ തുടര്‍ന്ന് തിരിച്ചയച്ചു. മുഖ്യമന്ത്രി ഉമ്മൻചാണ്ടി അടക്കമുള്ളവർ ഉന്നയിച്ച പരാതികളെ കുറിച്ചാണ് അന്വേഷണം നടത്തിയത്.