വി എസിന് പാര്‍ട്ടിയുടെ പരസ്യ ശാസന; പ്രസ്താവനകള്‍ പാര്‍ട്ടി താത്പര്യത്തിന് വിരുദ്ധം

Webdunia
തിങ്കള്‍, 18 മെയ് 2015 (13:17 IST)
ഇടതു മുന്നണിയെ തകര്‍ത്തത് സിപിഎമ്മിന്റെ മുന്‍ സംസ്ഥാന നേതൃത്വമാണെന്ന വി എസ് അച്യുതാനന്ദന്റെ പ്രസ്താവനയെ തള്ളി  സിപിഎം പോളിറ്റ് ബ്യൂറോ.  വി.എസ് ഉന്നയിച്ച ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും അദ്ദേഹത്തിന്റെ പ്രസ്താവകള്‍ പാര്‍ട്ടി താത്പര്യത്തിത് വിരുദ്ധമാണെന്നും പോളിറ്റ് ബ്യുറോ വാര്‍ത്താക്കുറിപ്പിലൂടെ പറഞ്ഞു.

നേരത്തെ പാര്‍ട്ടിയേയും മുന്നണിയേയും ശിഥിലമാക്കിയത് പാര്‍ട്ടിയുടെ മുന്‍ നേതൃത്വമാണെന്നും പഴയ സെക്രട്ടറിയുടെ നിലപാടുകള്‍ പുതിയ സെക്രട്ടറിയ്ക്കുമുണ്ടോ എന്ന് സംശയമുണ്ടെന്നും വി.എസ് പറഞ്ഞിരുന്നു.