ബാറുകള്‍ അടച്ചുപൂട്ടുന്നത് 30 വരെ തടഞ്ഞുകൊണ്ടുള്ള സുപ്രീംകോടതി വിധി പ്രായോഗികവും ശരിയുമാണെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍. സര്‍ക്കാരിന് ശക്തമായ തിരിച്ചടിയാണ് ലഭിച്ചിരിക്കുന്നത്.
സര്‍ക്കാരിന്റെ വൃത്തികെട്ട നയങ്ങള്‍ക്കുള്ള മറുപടിയാണിത്. മദ്യനയത്തില്‍ നേരത്തെ വ്യക്തമാക്കിയ നിലപാടു തന്നെയാണ് തനിക്കുള്ളത്. മദ്യനിരോധനമല്ല, മദ്യ വര്‍ജ്ജനമാണ് വേണ്ടതെന്നും വി എസ് പറഞ്ഞു.