ജസ്റ്റിസ് വി‌ ആര്‍ കൃഷ്ണയ്യരുടെ സംസ്കാരം ഇന്ന് ആറിന്

Webdunia
വെള്ളി, 5 ഡിസം‌ബര്‍ 2014 (08:06 IST)
അന്തരിച്ച മുന്‍ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് വി‌ആര്‍ കൃഷ്ണയ്യരുടെ സംസ്കാരം ഇന്ന് വൈകിട്ട് ആറിനു രവിപുരം ശ്മശാനത്തില്‍ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ നടക്കും. ഇന്ന് ഒന്‍പതു മുതല്‍ രണ്ടു വരെ കൊച്ചി കടവന്ത്ര രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ പൊതുദര്‍ശനത്തിനു വയ്ക്കുന്ന മൃതദേഹം തുടര്‍ന്ന് എംജി റോഡ് കെപിസിസി ജംക്ഷനിലെ വസതിയായ 'സദ്ഗമയയിലേക്കു തിരികെയെത്തിക്കും.

വിദേശത്തുള്ള മകനും കൊച്ചുമകനും എത്തുയതിനു ശേഷമാണ് സംസ്കാര കര്‍മ്മങ്ങള്‍ തുടങ്ങുകയുള്ളു. കൃഷ്ണയ്യരുടെ വിയോഗത്തേ തുടര്‍ന്ന്  ഹൈക്കോടതി അടക്കം സംസ്ഥാനത്തെ എല്ലാ കോടതികള്‍ക്കും ട്രൈബ്യൂണലുകള്‍ക്കും ഇന്ന് അവധി നല്‍കിയിരിക്കുകയാണ്.  കൊച്ചിയിലെ അഡ്വക്കറ്റ് ജനറല്‍ ഓഫിസിനും അവധിയായിരിക്കും.

കൂടാതെ ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യരോടുള്ള ആദരസൂചകമായി നഗരസഭാ പരിധിയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും(കേന്ദ്രീയ വിദ്യാലയങ്ങള്‍ ഉള്‍പ്പെടെ) സര്‍ക്കാര്‍ ഓഫിസുകള്‍ക്കും മുഖ്യമന്ത്രി അവധി പ്രഖ്യാപിച്ചിട്ടുണ്ട്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും  പിന്തുടരുക.