ഗുരുദേവ പ്രതിമ തകര്‍ത്തത് ബിജെപി പ്രവര്‍ത്തകരല്ലെന്ന് വി മുരളീധരന്‍

Webdunia
ചൊവ്വ, 8 സെപ്‌റ്റംബര്‍ 2015 (18:44 IST)
കണ്ണൂരില്‍ ശ്രീനാരായണ ഗുരുവിന്റെ പ്രതിമ തകര്‍ത്തത്  ബിജെപി പ്രവര്‍ത്തകരല്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് വി മുരളീധരന്‍. ബിജെപി പ്രവര്‍ത്തകര്‍ ആണ് ഗുരുവിന്റെ പ്രതിമ തകര്‍ത്തതെന്നുള്ള പ്രചാരണം നടത്തുന്നത് സിപിഎം ആണെന്നും അദ്ദേഹം പറഞ്ഞു. കൃഷ്ണപിള്ളയുടെ പ്രതിമ തകര്‍ത്ത സിപിഎമ്മുകാര്‍ക്ക് ഗുരുവിന്റെ പ്രതിമ ഒന്നുമല്ലെന്നും അദ്ദേഹം പറഞ്ഞു.
 
നേരത്തെ സിപി‌എം നിയന്ത്രണത്തിലുള്ള സാംസ്കാരിക സമിതി ഓഫീലുണ്ടായിരുന്ന ഗുരുദേവ പ്രതിമ തകര്‍ത്ത സംഭവത്തില്‍ മൂന്ന് ആര്‍എസ്‌എസ്‌-ബിജെപി പ്രവര്‍ത്തകരെ ന്യൂമാഹി പോലീസ്‌ അറസ്റ്റ് ചെയ്തിരുന്നു.