കേരള ഹൗസില്‍ ഡല്‍ഹി പൊലീസ് നടത്തിയെ റെയ്ഡിനെ ന്യായീകരിച്ച് ബിജെപി സംസ്ഥാന പ്രസിഡന്റ് വി മുരളീധരന്‍ രംഗത്ത്. ഗോവധ നിരോധനം നിലവിലുള്ള സ്ഥലമാണ് ഡല്‍ഹിയെന്നും അവിടെ ബീഫ് വിതരണം ചെയ്താല്‍ റെയ്ഡല്ല അതിനപ്പുറവും നടക്കുമെന്നും മുരളീധരന്‍ പറഞ്ഞു .
ബിഷപ്പുമാരുമായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കൂടിക്കാഴ്ച നടത്തിയത് ചട്ടലംഘനമെന്ന് വി മുരളീധരന്‍ പറഞ്ഞു. അതേസമയം കേരള ഹൗസില്‍ സംഘര്‍ഷമുണ്ടാക്കിയതിനും പൊലീസിന് തെറ്റായ വിവരം നല്‍കിയതിനും ഡല്‍ഹി പൊലീസ് ഒരാളെ കസ്റ്റഡിയിലെടുത്തു. പൊലീസിന് പരാതി നല്‍കിയ ഹിന്ദുസേന നേതാവായ വിഷ്ണുഗുപ്തയെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.