മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് നേരെ കരിങ്കൊടി കാണിക്കാനും ചീമുട്ടയെറിയാനും എത്തിയതാണെന്ന സംശയത്തില്‍ എന്‍.സി.പി സംസ്ഥാന പ്രസിഡന്റ് ഉഴവൂര്‍ വിജയനെ അറസ്റ്റ് ചെയ്തു.ഉഴവൂര്‍ വിജയനൊപ്പം ഇരുപതോളം പ്രവര്‍ത്തകരെയും കോട്ടയം വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
കോട്ടയം പി.ഡബ്ല്യൂ.ഡി റെസ്റ്റ് ഹൗസില്‍ വെച്ചാണ് വിജയനെ കസ്റ്റഡിയിലെടുത്തത്.
താന്‍ റെസ്റ്റ് ഹൗസില്‍ ഭക്ഷണം കഴിക്കാനെത്തിയതാണെന്നും തന്നെയും പ്രവര്‍ത്തകരെയും അന്യായമായാണ് പൊലീസ് കസ്റ്റഡിയിലെടുത്തതെന്നും വിജയന്‍ പ്രതികരിച്ചു.