ഉത്തരാഖണ്ഡിലെ രാഷ്‌ട്രപതി ഭരണം ഹൈക്കോടതി റദ്ദു ചെയ്തു. രാഷ്‌ട്രപതിയുടെ വിജ്ഞാപനമാണ് ഹൈക്കോടതി റദ്ദാക്കിയത്. മുന്‍ മുഖ്യമന്ത്രി ഹരീഷ് റാവത്ത് നല്കിയ ഹര്‍ജിയിലായിരുന്നു ഹൈക്കോടതിയുടെ ഈ ഉത്തരവ്. ഉത്തരാഖണ്ഡില്‍ ഹരീഷ് റാവത്ത് സര്‍ക്കാരിന് തുടരാമെന്നും ഹൈക്കോടതി വിധിച്ചു. ഗവര്‍ണറാണ് സംസ്ഥാനത്ത് ഇനി കാര്യങ്ങള്‍ തീരുമാനിക്കേണ്ടതെന്നും കോടതി നിരീക്ഷിച്ചു.
തെരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാരിന്റെ അധികാരങ്ങളെ കേന്ദ്രസര്‍ക്കാര്‍ കവരുകയാണെന്നും ഡല്‍ഹിയില്‍ ഇരുന്ന് ഉത്തരാഖണ്ഡില്‍ എന്താണ് സംഭവിക്കുന്നതെന്ന് പറയാന്‍ കഴിയില്ലെന്നും കോടതി കഴിഞ്ഞദിവസം വിമര്‍ശിച്ചിരുന്നു.
രാഷ്‌ട്രപതി ഭരണം ഏര്‍പ്പെടുത്താനുള്ള കേന്ദ്രസര്‍ക്കാരിന്റെ ശുപാര്‍ശ ഒരു മാസം മുമ്പായിരുന്നു രാഷ്‌ട്രപതി അംഗീകരിച്ചത്. കഴിഞ്ഞദിവസം സര്‍ക്കാര്‍ പിരിച്ചുവിട്ട് രാഷ്‌ട്രപതി ഭരണം ഏര്‍പ്പെടുത്തിയതുമായി ബന്ധപ്പെട്ടുള്ള കേസിന്റെ വാദത്തിനിടെ നിയമത്തിനും മുകളിലല്ല രാഷ്‌ട്രപതിയുടെ ഉത്തരവെന്ന് ഉത്തരാഖണ്ഡ് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.
രാഷ്‌ട്രപതിയുടെ ഉത്തരവിനെ കോടതിക്ക് ചോദ്യം ചെയ്യാനാകില്ല എന്ന് കേന്ദ്രസര്‍ക്കാര്‍ വാദിച്ചപ്പോള്‍ ആയിരുന്നു ഇത്.