Uthradam: നാളെ (സെപ്റ്റംബര്‍ ഏഴ്, ബുധന്‍) ഉത്രാടം. നിരത്തുകളില്‍ ഓണത്തിരക്ക് ആരംഭിച്ചു. വീടുകളിലേക്ക് സാധനങ്ങള്‍ വാങ്ങിക്കാനുള്ള ഓട്ടപ്പാച്ചിലിലാണ് മലയാളികള്‍. സെപ്റ്റംബര്‍ എട്ട് വ്യാഴാഴ്ചയാണ് തിരുവോണം.
തിരുവോണം ആഘോഷിക്കാന്‍ അവസാന വട്ട ഓട്ടപ്പാച്ചില്‍ നടത്തുന്ന ദിവസമാണ് ഉത്രാടം. വീടുകളില്‍ വലിയ പൂക്കളമൊരുക്കേണ്ടത് ഉത്രാട നാളിലാണ്. ഈ പൂക്കളമാണ് പിന്നീട് തിരുവോണത്തിനും കാത്തുസൂക്ഷിക്കേണ്ടത്. ഉത്രാട ദിവസം ഉണ്ടാക്കുന്ന പൂക്കളത്തിലേക്ക് തൃക്കാക്കരയപ്പനെ പ്രതിഷ്ഠിക്കുകയാണ് തിരുവോണ ദിവസം ചെയ്യുക.