തിരുവനന്തപുരത്ത് മലവെള്ളപ്പാച്ചിലില്‍ ആറുവയസുകാരി മരണപ്പെട്ടു

സിആര്‍ രവിചന്ദ്രന്‍

തിങ്കള്‍, 5 സെപ്‌റ്റംബര്‍ 2022 (19:11 IST)
തിരുവനന്തപുരത്ത് മലവെള്ളപ്പാച്ചിലില്‍ ആറുവയസുകാരി മരണപ്പെട്ടു. പാലോട് മങ്കായത്തുണ്ടായ മലവെള്ളപ്പാച്ചിലില്‍ നസ്രിയ ഫാത്തിമയാണ് മരിച്ചത്. കുട്ടിയെ കണ്ടെത്തി നെടുമങ്ങാട് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. മൂന്ന് കുടുംബത്തിലെ പത്തുപേരാണ് മലവെള്ളപ്പാച്ചിലില്‍ പെട്ടത്. 
 
മങ്കയം വാഴത്തോപ്പ് ഭാഗത്തെ കുളിക്കടവില്‍ കുളിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. നാട്ടുകാരും ഫയര്‍ഫോഴ്‌സുമാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍