ഇടുക്കി മാങ്കുളത്തിറങ്ങിയ പുലിയെ നാട്ടുകാര്‍ തല്ലിക്കൊന്നു

സിആര്‍ രവിചന്ദ്രന്‍

ശനി, 3 സെപ്‌റ്റംബര്‍ 2022 (15:07 IST)
ഇടുക്കി മാങ്കുളത്തിറങ്ങിയ പുലിയെ നാട്ടുകാര്‍ തല്ലിക്കൊന്നു. അമ്പതാം മൈല്‍ സ്വദേശി ഗോപനെ ആക്രമിക്കാന്‍ ശ്രമിച്ചപ്പോള്‍ പ്രതിരോധിക്കാന്‍ വേണ്ടി തല്ലിക്കൊന്നതാണ് എന്നാണ് നാട്ടുകാര്‍ പറയുന്നത്. ഇന്നലെ രാത്രി അമ്പതാം മൈലില്‍ പുലി രണ്ടാടുകളെ കൊന്നിരുന്നു. വനം വകുപ്പ് മാങ്കുളം മേഖലയില്‍ പുലിയെ പിടികൂടാന്‍ കൂട് സ്ഥാപിച്ചിരുന്നു. നിരവധി ജീവികളെയും വളര്‍ത്തുമൃഗങ്ങളെയുമാണ് പുലി കഴിഞ്ഞ ദിവസങ്ങളില്‍ ആക്രമിച്ച് കൊന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍