സംസ്ഥാനത്ത് പുതിയതായി ആരംഭിക്കുന്ന ഹയര്‍ സെക്കണ്ടറി സ്‌കൂളുകളും അധിക ബാച്ചുകളും സര്‍ക്കാരിന് യാതൊരു അധിക സാമ്പത്തിക ബാധ്യതയും വരുത്തില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി.
സര്‍ക്കാര്‍ സ്‌കൂളുകളിലേക്ക് അധ്യാപകരുടെ നിയമനം അധ്യാപക ബാങ്കില്‍ നിന്നും എയ്ഡഡ് സ്‌കൂളുകളില്‍ ഗസ്റ്റ് ലക്ചര്‍മാരെയും നിയമിക്കാന്‍ തീരുമാനിച്ച സാഹചര്യത്തില്‍ അധിക സാമ്പത്തിക ബാധ്യതയ്ക്ക് സാധ്യതയില്ലെന്നും അദ്ദേഹം പറഞ്ഞു. 400 കോടി രൂപ അധിക ബാധ്യതയെന്നത് മാധ്യമങ്ങളുടെ സൃഷ്ടി മാത്രമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്ത് 25 കുട്ടികള്‍ താഴെയുള്ള സ്കൂളുകള്‍ 200ലധികമുണ്ടെന്നും. അതിനാല്‍ അടുത്ത വര്‍ഷം മുതല്‍ 25 കുട്ടികളെങ്കിലും സ്കൂളില്‍ ഉണ്ടാവുമെന്നതിന് ഉറപ്പ് വരുത്താനായി പിടിഎയ്ക്കും അധ്യാപകര്‍ക്കും നിര്‍ദേശം നല്‍കാനും ആലോചനയുണ്ടെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.