പ്ളസ് ടു വിഷയത്തില്‍ ഏതന്വേഷണവും നേരിടാന്‍ തയ്യാറാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.പ്ളസ് ടു സ്കൂളുകളും ബാച്ചുകളും അനുവദിച്ചതില്‍ എന്തെങ്കിലും തെറ്റ് സംഭവിച്ചിട്ടുണ്ടെങ്കില്‍ അതിന്റെ ഉത്തരവാദിത്വം തനിക്കും മന്ത്രിസഭയ്ക്കും മാത്രമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്ളസ് ടു അനുവദിച്ചതില്‍ സംഭവിച്ച തെറ്റ് എന്താണ് എന്ന് ആരും പറയുന്നില്ലന്നും ഉത്തരവാദിത്തം ഏതെങ്കിലും മന്ത്രിയുടെ തലയില്‍ കെട്ടിവച്ച് രക്ഷപ്പെടാന്‍ ആഗ്രഹിക്കുന്നില്ലെന്നും ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി.അഴിമതിയുണ്ടെന്ന് ആരോപിക്കുന്നവര്‍ തെളിവ് തന്നാല്‍ അതേക്കുറിച്ച് സര്‍ക്കാര്‍ അന്വേഷിച്ച് നടപടി എടുക്കും ഉപരിപഠനം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികളെ കരുതിയാണ് സര്‍ക്കാര്‍ ഇത്തരമൊരു തീരുമാനം കൈക്കൊണ്ടത് ഉമ്മന്‍ചാണ്ടി പറഞ്ഞു.