ഉമ തോമസ് അപകടം: നൃത്ത പരിപാടിയുടെ സംഘാടകരായ മൃദംഗ വിഷന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 2 ജനുവരി 2025 (11:00 IST)
ഉമ തോമസ് അപകടത്തില്‍ നൃത്ത പരിപാടിയുടെ സംഘാടകരായ മൃദംഗ വിഷന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു. സാമ്പത്തിക ചൂഷണവുമായി ബന്ധപ്പെട്ട കേസിലാണ് നടപടി. കൂടാതെ മൃദംഗ വിഷന്‍ പ്രൊപ്രൈറ്റര്‍ നികേഷ് കുമാറിനോട് ഇന്ന് ഉച്ചയ്ക്ക് പാലാരിവട്ടം പൊലീസ് സ്റ്റേഷനില്‍ ഹാജരാകണമെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഹാജരായില്ലെങ്കില്‍ അറസ്റ്റ് ചെയ്യാന്‍ പോലീസിനോട് കോടതി നിര്‍ദേശിച്ചു. 
 
കൂടാതെ മൃദംഗ വിഷന് കൂടുതല്‍ ബാങ്ക് അക്കൗണ്ടുകള്‍ ഉണ്ടോയെന്നും പരിശോധിക്കുന്നുണ്ട്. ഹൈക്കോടതിയുടെ നിര്‍ദ്ദേശപ്രകാരമാണ് പോലീസ് നടപടി. ഇന്ന് ഉച്ചയ്ക്ക് നികേഷ് കുമാര്‍ ഹാജരായാലും ഇയാളെ അറസ്റ്റ് ചെയ്യും. ഉമാതോമസ് വീണ സംഭവത്തെ കൂടാതെ സാമ്പത്തിക ചൂഷണം നടത്തിയെന്ന കേസും ഇയാള്‍ക്കെതിരെയുണ്ട്. ഹാജരാകാത്ത പക്ഷം അറസ്റ്റുചെയ്യാന്‍ ഹൈക്കോടതി നിര്‍ദേശവും ഉണ്ട്.

അനുബന്ധ വാര്‍ത്തകള്‍

Next Article