‘തക്ഷന്‍കുന്ന് സ്വരൂപം’ വയലാര്‍ അവാര്‍ഡ് നേടി; അവാര്‍ഡുതുക ഒരു ലക്ഷം രൂപ

Webdunia
ബുധന്‍, 5 ഒക്‌ടോബര്‍ 2016 (15:10 IST)
തിരക്കഥാകൃത്തും  നോവലിസ്റ്റുമായ യു കെ കുമാരന് ഈ വര്‍ഷത്തെ വയലാര്‍ അവാര്‍ഡ്. ‘തക്ഷന്‍കുന്ന് സ്വരൂപം’ എന്ന നോവലിനാണ് അവാര്‍ഡ് ലഭിച്ചത്. ഒക്‌ടോബര്‍ 27നാണ് അവാര്‍ഡ് ദാന ചടങ്ങ്. എം കെ സാനു, സേതു, മുകുന്ദന്‍, കടത്തനാട് നാരായണന്‍ എന്നിവരടങ്ങുന്ന കമ്മിറ്റിയാണ് ജേതാവിനെ തെരഞ്ഞെടുത്തത്.
 
ബഷീര്‍ സ്മാരക പുരസ്കാരവും ചെറുകാട് അവാര്‍ഡും ഈ നോവലിന് ലഭിച്ചിരുന്നു. ഒരു ലക്ഷം രൂപയും കാനായി കുഞ്ഞിരാമന്‍ രൂപകല്പന ചെയ്ത ശില്പവും പ്രശസ്തിപത്രവുമാണ് അവാര്‍ഡ്. കേരള സാഹിത്യ അക്കാദമി പുരസ്കാരവും യു കെ കുമാരന് ലഭിച്ചിട്ടുണ്ട്.
 
കൂടാതെ, എസ് കെ പൊറ്റക്കാട് അവാര്‍ഡ്, ധിഷണ അവാര്‍ഡ്, അപ്പന്‍ തമ്പുരാന്‍ പുരസ്കാരം, വൈക്കം ചന്ദ്രശേഖരന്‍ നായര്‍ പുരസ്കാരം, തോപ്പില്‍ രവി പുരസ്കാരം തുടങ്ങി നിരവധി പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
Next Article