പിണറായിക്കൊപ്പം ഞങ്ങളുമുണ്ടെന്ന് രമേശ് ചെന്നിത്തല; മോദിയെ ചെറുക്കാന്‍ ഇനി നീക്കം ഒന്നിച്ച് !

Webdunia
വ്യാഴം, 17 നവം‌ബര്‍ 2016 (16:32 IST)
സംസ്ഥാനത്തെ സഹകരണമേഖലയിലെ പ്രതിസന്ധി മറികടക്കാന്‍ എല്‍ ഡി എഫും യു ഡി എഫും ഒന്നിക്കുന്നു. ഇരുമുന്നണികളും ചേര്‍ന്നുള്ള സംയുക്തപ്രക്ഷോഭത്തിന് നീക്കം. ഇതിന് മുന്നോടിയായി യു ഡി എഫ് നേതാക്കള്‍ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടു. 
 
സംസ്ഥാനത്ത് സഹകരണ ബാങ്കുകള്‍ നേരിടുന്ന പ്രശ്നത്തില്‍ യോജിച്ച പ്രക്ഷോഭം വേണ്ടിവരുമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. യു ഡി എഫ് നേതാക്കള്‍ മുഖ്യമന്ത്രിയെ കണ്ടു. ബി ജെ പിയുടെ നീക്കങ്ങളെ ഒറ്റക്കെട്ടായി എതിര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. അന്തിമതീരുമാനം 21ന് ചേരുന്ന സര്‍വ്വകക്ഷിയോഗത്തില്‍ സ്വീകരിക്കും.
 
അതേസമയം, വിഷയത്തില്‍ യോജിക്കാവുന്ന എല്ലാ കക്ഷികളുമായും യോജിച്ച് പ്രവര്‍ത്തിക്കാന്‍ സര്‍വ്വകക്ഷി യോഗത്തിന് മുന്നോടിയായി ചേര്‍ന്ന എല്‍ ഡി എഫ് യോഗത്തില്‍ തീരുമാനമായി. കേന്ദ്രസര്‍ക്കാര്‍ നടപടി മേഖലയില്‍ കടുത്ത പ്രതിസന്ധി സൃഷ്‌ടിച്ചുവെന്ന് യോഗം വിലയിരുത്തി.
Next Article