യുഡിഎഫിലെ സാഹചര്യം മുതലാക്കാന്‍ ഇടത്; മുന്നണി വിപുലീകരണം ശനിയാഴ്ച ചര്‍ച്ചയാകും

Webdunia
വ്യാഴം, 23 ഏപ്രില്‍ 2015 (13:54 IST)
യുഡിഎഫ് പാളയത്തില്‍ തമ്മിലടി രൂക്ഷമായ സാഹചര്യത്തില്‍ മുന്നണി വിപുലീകരണം ചര്‍ച്ച ചെയ്യാന്‍ ഇടതു മുന്നണി യോഗം ശനിയാഴ്ച ചേരും. ജനതാപരിവാര്‍ ലയനം, കേരളാ കോണ്‍ഗ്രസ് ബിയുമായുള്ള ബന്ധം തുടങ്ങിയ വിഷയങ്ങളില്‍ ചര്‍ച്ച നടത്തും. പ്രാഥമിക ചര്‍ച്ചയ്ക്ക് അപ്പുറം തീരുമാനമെടുക്കാനുള്ള സാധ്യതയില്ല.

അഴിമതി വിരുദ്ധ പോരാട്ടത്തിന് കൈകോര്‍ക്കാമെന്നതിനപ്പുറം ആര്‍ ബാലകൃഷ്ണപിള്ളയുമായുള്ള ബന്ധത്തെക്കുറിച്ച് ഇടതു നേതാക്കള്‍ വ്യക്തത വരുത്തിയിട്ടുമില്ല. താല്‍പര്യമുള്ള ആരുമായും സഹകരിക്കാന്‍ തങ്ങള്‍ തയാറാണെന്ന് കഴിഞ്ഞ ദിവസം കണ്‍വീനര്‍ വൈക്കം വിശ്വന്‍ രംഗത്ത് വന്നിരുന്നു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.