സോമാലിയയില്‍ യുഎഇ നയതന്ത്രജ്ഞരെ ലക്ഷ്യമിട്ട് ചാവേര്‍ ആക്രമണം

Webdunia
വ്യാഴം, 25 ജൂണ്‍ 2015 (16:31 IST)
സോമാലിയയില്‍ യുഎഇ നയതന്ത്രജ്ഞരെ ലക്ഷ്യമിട്ട് ചാവേര്‍ ആക്രമണം. ആക്രമണത്തില്‍ 6 പേര്‍ കൊല്ലപ്പെട്ടതായി പോലീസ് അറിയിച്ചു. സോമാലി തലസ്ഥാനമായ മൊഗാദിഷുവിലാണ് ആക്രമണം നടന്നത്.

യുഎഇ നയതന്ത്രജ്ഞര്‍ക്ക് അകമ്പടി സേവിച്ചിരുന്ന സുരക്ഷ സൈനീകര്‍ ചാവേറിനെ തടഞ്ഞതിനാല്‍ നയതന്ത്രജ്ഞര്‍ അപകടത്തില്‍ നിന്നും രക്ഷപ്പെടുകയായിരുന്നു. കാറിലാണ് ചാവേര്‍ എത്തിയത്. ആക്രമണത്തില്‍ യുഎഇ നയതന്ത്രജ്ഞര്‍ക്ക് പരിക്കേറ്റിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട 4 പേര്‍ സാധാരണക്കാരാണ്. 6 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.