വിദേശത്ത് തൊഴില്‍ വാഗ്ദാനം ചെയ്ത് തട്ടിപ്പ്: രണ്ട് പേര്‍ പിടിയില്‍

Webdunia
വെള്ളി, 30 സെപ്‌റ്റംബര്‍ 2016 (12:37 IST)
മലേഷ്യയില്‍ തൊഴില്‍ വാഗ്ദാനം ചെയ്ത് വന്‍ തട്ടിപ്പ് നടത്തിയ രണ്ട് പേര്‍ പൊലീസ് പിടിയിലായി. തമിഴ്നാട് കന്യാകുമാരി പേച്ചിപ്പാറ സ്വദേശി സിബിന്‍ ജോസ് (24), മലേഷ്യ ക്ലാങ് സ്വദേശി സെയ്ത് മുഹമ്മദ് (29) എന്നിവര്‍ 87 പേരില്‍ നിന്നായി 5.25 ലക്ഷം രൂപ തട്ടിയെടുത്തതായാണു കേസ്.
 
കഴിഞ്ഞ രണ്ട് വര്‍ഷങ്ങളായി പൊന്‍കുന്നത്ത് തമിഴ്നാട്  സ്വദേശി മഹേഷ് എന്ന പേരിലും സിബിന്‍ ജോസ് സിബിന്‍ മഹേഷ് എന്ന പേരിലും വീട് വാടകയ്ക്കെടുത്ത് താമസിച്ചായിരുന്നു തൊഴില്‍ തട്ടിപ്പ് നടത്തിയത്. 
 
പൊന്‍കുന്നം സ്വദേശി ഗിരീഷിന്‍റെ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണു ഇരുവരും പൊലീസ് വലയിലായത്. കമ്പം ഗാന്ധിഗ്രാമില്‍ നിന്നാണ് ഇരുവരെയും പൊലീസ് പിടികൂടിയത്. പാസ്പോര്‍ട്ടില്‍ പറഞ്ഞിരുന്ന കാലാവധി കഴിഞ്ഞ് സെയ്തു മുഹമ്മദ് ആള്‍മാറാട്ടം നടത്തിയാണു ഇവിടെ കഴിഞ്ഞിരുന്നത്.
Next Article