Attukal pongala:ആറ്റുകാൽ പൊങ്കാലയ്ക്ക് ഉപയോഗിച്ച ചുടുകല്ല് ലൈഫ് മിഷനായി ഉപയോഗിക്കും, കല്ല് ശേഖരിച്ചാൽ പിഴയെന്ന് മേയർ

Webdunia
തിങ്കള്‍, 6 മാര്‍ച്ച് 2023 (11:53 IST)
ആറ്റുകാൽ പൊങ്കാലയ്ക്ക് ഉപയോഗിച്ച ചുടുകല്ലുകൾ നഗരസഭയല്ലാതെ മാറ്റാരെങ്കിലും ശേഖരിച്ചാൽ പിഴ ഈടാക്കുമെന്ന് തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രൻ.പൊങ്കാലയ്ക്ക് ഉപയോഗിക്കുന്ന കല്ലുകൾ ലൈഫ് മിഷനായി ശേഖരിക്കാനാണ് നഗരസഭ പദ്ധതിയിടുന്നത്. ഇതിനായി പ്രത്യേക സ്ക്വാഡിനെ നിയോഗിക്കും. ചുടുകല്ല് അനധികൃതമായി ശേഖരിക്കുന്നവർക്കെതിരെ നടപടിയെടുക്കുമെന്ന് നഗരസഭ വ്യക്തമാക്കി.
 
പൊങ്കാലയ്ക്ക് ശേഷമുള്ള ശുചീകരണ സമയത്താകും കല്ലുകൾ ശേഖരിക്കുക. ശുചീകരണ പ്രവർത്തനങ്ങൾക്ക് മാത്രമായി ഒരു കൊടി രൂപയാണ് ഇത്തവണ മാറ്റിവെച്ചിട്ടുള്ളത്. കൊവിഡ് മഹാമാരിക്ക് ശേഷമുള്ള ആദ്യ പൊങ്കാലയായതിനാൽ തന്നെ വലിയ ഭക്തജനതിരക്കാണ് ഇത്തവണ പ്രതീക്ഷിക്കുന്നത്. ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് പ്രത്യേക ട്രെയിൻ സർവീസും നടത്തുന്നുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

Next Article