മുന്‍ മന്ത്രിയും കേരളാ കോണ്‍ഗ്രസ് സെക്കുലര്‍ ചെയര്‍മാനുമായ ടിഎസ് ജോണ്‍ അന്തരിച്ചു

Webdunia
വ്യാഴം, 9 ജൂണ്‍ 2016 (10:18 IST)
മുൻ സ്പീക്കറും മന്ത്രിയുമായിരുന്ന കേരളാ കോൺഗ്രസ് സെക്യുലർ ചെയർമാനുമായ ടിഎസ് ജോൺ അന്തരിച്ചു. ‌‌രാവിലെ 7.30ഓടെ ചേർത്തലയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വാർധക്യ സഹജമായ അസുഖങ്ങളെത്തുടർന്ന് ചികിൽസയിലായിരുന്നു. 1939 ഒകടോബർ 21ന് കവിയൂരിലാണ് ജനനം. ഏലിക്കുട്ടിയാണ് ഭാര്യ.

നാലു തവണ (1970, 77, 82, 96) കല്ലൂപ്പാറയിൽ നിന്നു നിയമസഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടു. മൂന്നു തവണ (1987,1991,2001) പരാജയപ്പെട്ടു. എകെ ആന്റണിയുടെയും പികെ വിയുടെയും മന്ത്രിസഭയിൽ മന്ത്രിയായിരുന്നു. മുപ്പത്തിയാറാം വയസ്സിൽ കേരള നിയമസഭാ സപീക്കറായി തെരഞ്ഞെടുക്കപ്പെട്ടു. 1976-77 കാലത്താണ് സ്പീക്കറായിരുന്നത്.

കേരള കോൺഗ്രസിന്റെ ജനനം മുതൽ സജീവ സാന്നിധ്യം. 1978ലെ പിളർപ്പിൽ പി.ജെ. ജോസഫിനൊപ്പം നിന്നെങ്കിലും 2003ൽ കേരള കോൺഗ്രസ് (സെക്കുലർ) രൂപമെടുത്തപ്പോൾ പിസി ജോർജിനൊപ്പം ചേർന്നു. ഇപ്പോൾ കേരള കോൺഗ്രസ് (സെക്കുലർ) ചെയർമാനാണ്.
Next Article