സബയിലെ മമ്മൂട്ടി കഥാപാത്രത്തെ വിമർശിച്ച നടി പാർവതിക്കെതിരെ പോസ്റ്റിട്ട സംവിധായകനും നടനുമായ ജൂഡ് ആന്റണിക്ക് കിടിലൻ മറുപടിയുമായി പാർവതിയും റിമ കല്ലിങ്കലും രംഗത്ത് വന്നിരുന്നു. വ്യക്തിപരമായി അധിക്ഷേപിക്കുന്ന തരത്തിലുള്ള പോസ്റ്റിന് കണ്ടം വഴി ഓടാനാണ് പാർവതി നൽകിയ മറുപടി.
പാർവതിയുടെ ഈ മറുപടിയ്ക്ക് റിമ കല്ലിങ്കലിന്റെ കയ്യടിയും ലഭിച്ചിരുന്നു. പാര്‍വതിയുടെ പേര് പറയാതെ സര്‍ക്കസ് കൂടാരത്തിലെ കുരങ്ങന്റെ കഥയൊക്കെ പറഞ്ഞായിരുന്നു ജൂഡിന്റെ പോസ്റ്റ്. എന്നാല്‍ ഇപ്പോള്‍ വിഷയം അതൊന്നുമല്ല ജൂഡിന്റെ സ്ത്രീ വിരുദ്ധതയെ പൊളിച്ചടുക്കുകയാണ് ട്രോളന്മാര്‍. നേരത്തെ, ആട് ആന്റണി എന്ന് പരിഹസിച്ചവര്‍ ഇന്ന് കുരങ്ങനെന്നാണ് വിളിക്കുന്നത്.