എന്നാല്‍ ഫ്രാന്‍സില്‍ നിന്നുമെത്തിയ വിദഗ്ദന്മാരുടെ കഠിനമായ പരിശീലനത്തിലൂടെയായിരുന്നു മോഹന്‍ലാല്‍ ശരീരഭാരം കുറച്ച് മേക്ക് ഓവര്‍ നടത്തിയിരുന്നത്. മോഹന്‍ലാല്‍ ഒരു കുത്തിവെപ്പിലൂടെയാണ് മുഖത്തിന്റെ പ്രസരിപ്പിനും പ്രായം കുറവ് തോന്നുന്നതിന് പിന്നിലുമെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിക്കുകയാണ്. അതിനിടെ 'ബോട്ടോക്സ്' ഇഞ്ചക്ഷനാണ് മോഹന്‍ലാല്‍ ഉപയോഗിച്ചിരിക്കുന്നതെന്നാണ് പറയുന്നത്.
മുഖത്തിന്റെ പ്രായം കുറയ്ക്കുന്നതിനായി ബോളിവുഡ്/ഹോളിവുഡ് നടീ നടന്മാര് എടുക്കുന്ന ഇഞ്ചക്ഷനാണ് ബോട്ടോക്സ്. മുന്‍പ് മമ്മൂട്ടിയും ഇത് ഉപയോഗിക്കുന്നതായി വാര്‍ത്തകള്‍ വന്നിരുന്നു. ഇപ്പോള്‍ മോഹന്‍ലാല്‍ മുഖത്ത് പ്രായം കുറച്ചിരിക്കുന്നത് ഈ കുത്തിവെപ്പിലൂടെയാണെന്നാണ് പറയുന്നത്. ഏറ്റവും അപകടകരമായ ഒരു പോയിസണ്‍ ബോട്ടുലിനം ടോക്സിന് എന്നാണ് പുറത്ത് വരുന്ന വിവരം.