‘എന്തിനാടാ ചക്കരെ നീ വിഴിഞ്ഞം വഴി ഓടാന്‍ പോയത്... അത് പിന്നെ ആ അവസരത്തില്‍ ആരു ഓടും; ഓഖി ബാധിതരെ കാണാൻ പോയ പിണറായിക്ക് ട്രോള്‍

Webdunia
തിങ്കള്‍, 4 ഡിസം‌ബര്‍ 2017 (17:05 IST)
രാഷ്ട്രീയം, സിനിമ തുടങ്ങിയ മേഖലകളെ ചുറ്റിപ്പറ്റി പ്രവര്‍ത്തിക്കുന്ന ഈ ട്രോളുകള്‍ അതിഗൌരവമായ കാര്യങ്ങളിൽ പോലും ചിരിയുണർത്തുന്നു. ഗൗരവമേറിയ വിഷയങ്ങളെ വളരെ രസകരമായി അവതരിപ്പിക്കുന്നത് കൊണ്ടാണ് ട്രോളുകളേയും ട്രോളർമാരേയും സമൂഹം അംഗീകരിക്കുന്നതും പ്രോത്സാഹിപ്പിക്കുന്നതും.
 
ഏത് വിഷയവും നിസാരമായി ട്രോളുന്ന ഈ ട്രോളന്മാര്‍ ഇപ്പോ ഏറ്റെടുത്തിരിക്കുന്നത് ഓഖി ചുഴലിക്കാറ്റ് ബാധിത പ്രദേശമായ വിഴിഞ്ഞത്ത് മത്സ്യത്തൊഴിലാളികൾ പിണറായി വിജയനെതിരെ രോഷപ്രകടനം നടത്തിയതാണ്. വിഴിഞ്ഞത്ത് മുഖ്യമന്ത്രിയെ പ്രതിഷേധക്കാർ തടഞ്ഞുനിർത്തി. പ്രതിഷേധം ശക്തമായതിനെ തുടർന്ന് പൂന്തുറയിൽ നടത്താനിരുന്ന സന്ദർശനം റദ്ദാക്കി പിണറായി വിജയൻ തിരിച്ചുപോകുകയാണ് ഉണ്ടായത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article