തിരുവനന്തപുരത്ത് ഗര്‍ഭിണിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി

സിആര്‍ രവിചന്ദ്രന്‍
ചൊവ്വ, 19 ജൂലൈ 2022 (18:35 IST)
തിരുവനന്തപുരത്ത് ഗര്‍ഭിണിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. വക്കം സ്വദേശി സുനുവിന്റെ ഭാര്യ രഞ്ജിനിയാണ് മരിച്ചത്. 35 വയസായിരുന്നു. സംഭവത്തില്‍ ഭര്‍തൃപീഡനം ആരോപിച്ച് ബന്ധുക്കള്‍ കടയ്ക്കാവൂര്‍ പൊലീസില്‍ പരാതി നല്‍കി.
 
പരാതിയുടെ അടിസ്ഥാനത്തില്‍ സുനുവിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. 

അനുബന്ധ വാര്‍ത്തകള്‍

Next Article