തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ കൊവിഡ് ഐസൊലേഷന്‍ വാര്‍ഡില്‍ വീണ്ടും ആത്മഹത്യാ ശ്രമം

ശ്രീനു എസ്
വ്യാഴം, 16 ജൂലൈ 2020 (09:48 IST)
തിരുവനന്തപുരം: മെഡിക്കല്‍ കോളേജിലെ കോവിഡ് ഐസൊലേഷന്‍ വാര്‍ഡില്‍ വീണ്ടും ആത്മഹത്യാശ്രമം. കോവിഡ് നീരീക്ഷണത്തില്‍ കഴിഞ്ഞ രോഗിയാണ് ആത്മഹത്യക്ക് ശ്രമിച്ചത്. കൊല്ലം സ്വദേശിയായ 52 കാരനാണ് തൂങ്ങിമരിക്കാന്‍ ശ്രമം നടത്തിയത്.ഇയാളെ തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റിയിട്ടുണ്ട്. കൊവിഡ് കാലത്ത് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍രണ്ട് പേരാണ്ആത്മഹത്യ ചെയ്തത്. 
 
കഴിഞ്ഞ ദിവസം മരത്തില്‍നിന്ന് വീണ് പരിക്കേറ്റതിനേ തുടര്‍ന്ന് ഇയാളെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഇതിനുപിന്നാലെ കോവിഡ് സംശയത്തെത്തുടര്‍ന്ന് നീരീക്ഷണത്തിലാക്കുകയായിരുന്നു.ഇയാളുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്.

അനുബന്ധ വാര്‍ത്തകള്‍

Next Article