എട്ടാം ക്ലാസുകാരൻ ആത്മഹത്യ ചെയ്തതിനു പിന്നാലെ അമ്മാവനും ആത്മഹത്യ ചെയ്തു

എ കെ ജെ അയ്യര്‍
ചൊവ്വ, 21 നവം‌ബര്‍ 2023 (17:20 IST)
തിരുവനന്തപുരം: എട്ടാം ക്ലാസുകാരൻ ജീവനൊടുക്കിയതിനു തൊട്ടു പിന്നാലെ കുട്ടിയുടെ അമ്മാവനെയും മരിച്ച നിലയിൽ കണ്ടെത്തി. പാച്ചല്ലൂരിലെ ഐരയിൽ വിനോദ് ഭവനിൽ പരേതയായ സുജാതയുടെ മകൻ മുപ്പത്താറുകാരനായ രതീഷിനെയാണ് കഴിഞ്ഞ ദിവസം തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

കഴിഞ്ഞ ദിവസമാണ് ഇയാളുടെ അനന്തരവനായ സഞ്ജയ് തൂങ്ങിമരിച്ചത്. ഇതിലെ മനോവിഷമമാണ് രതീഷ് ആത്മഹത്യ ചെയ്യാൻ കാരണം എന്നാണു നിഗമനം. പാച്ചല്ലൂരിൽ താമസിക്കുന്ന സരിതയുടെ മകനും വാഴമുട്ടം ഹൈസ്‌കൂളിലെ വിദ്യാർത്ഥിയുമായ സഞ്ജയ് സന്തോഷ് കഴിഞ്ഞ ദിവസം വീട്ടിനുള്ളിലാണ്  തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

അനുബന്ധ വാര്‍ത്തകള്‍

Next Article