വിമാനത്താവളം വഴി സ്വര്‍ണം കടത്താന്‍ ശ്രമിച്ച മൂന്നുപേര്‍ പിടിയില്‍

സിആര്‍ രവിചന്ദ്രന്‍
വെള്ളി, 6 ഒക്‌ടോബര്‍ 2023 (17:47 IST)
സ്വര്‍ണക്കടത്തിന് ശ്രമിച്ച 3 പേര്‍ പിടിയില്‍ . കരിപ്പൂര്‍ വിമാനത്താവളം വഴി സ്വര്‍ണം കടത്താന്‍ ശ്രമിച്ചവരാണ് പിടിയിലായത്. 1.7 കോടി വിലവരുന്ന മൂന്നര കിലോ സ്വര്‍ണം കടത്താന്‍ ശ്രമിച്ച കേസില്‍ കോഴിക്കോട് പുതിലിയ ചിറക്കല്‍ ഷമീര്‍ (40), മലപ്പുറം സ്വദേശി മുഹമ്മദ് ഷഫീഖ് (33) എന്നിവരും 577.5 ഗ്രാം സ്വര്‍ണവുമായി ചെമ്മാട് സ്വദേശി സതീഷുമാണ് കസ്റ്റംസ് പിടിയിലായത് . 
 
ശരീരത്തിനകത്ത് കാപ്‌സ്യൂള്‍ രൂപത്തില്‍ ഒളിപ്പിച്ചാണ് ഇയാള്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

Next Article