തലസ്ഥാനത്ത് മദ്യപിച്ച് ബസ് ഓടിച്ച ഡ്രൈവര്‍ അറസ്റ്റില്‍

സിആര്‍ രവിചന്ദ്രന്‍
വെള്ളി, 14 ഒക്‌ടോബര്‍ 2022 (19:23 IST)
തലസ്ഥാനത്ത് മദ്യപിച്ച് ബസ് ഓടിച്ച ഡ്രൈവര്‍ അറസ്റ്റില്‍. കിഴക്കേക്കോട്ടയില്‍ നിന്നും മണ്ണന്തലയ്ക്ക് സര്‍വീസ് നടത്തുന്ന സജിത്ത് എന്ന ബസിന്റെ ഡ്രൈവര്‍ ഡേവിഡാണ് അറസ്റ്റിലായത്. വാഹനത്തെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 
 
അതേസമയം ഡേവിഡിന്റെ ബാഗില്‍ നിന്ന് മദ്യക്കുപ്പിയും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഇയാള്‍ ബസിനകത്തുവച്ച് മദ്യപിച്ചിരുന്നതായും യാത്രികര്‍ പരാതിപ്പെട്ടു.

അനുബന്ധ വാര്‍ത്തകള്‍

Next Article