അഞ്ചുതെങ്ങില്‍ മത്സ്യബന്ധന വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു

സിആര്‍ രവിചന്ദ്രന്‍
തിങ്കള്‍, 16 മെയ് 2022 (12:03 IST)
അഞ്ചുതെങ്ങില്‍ മത്സ്യബന്ധന വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു. അഞ്ചുതെങ്ങ് സ്വദേശി ബാബുവാണ് മരിച്ചത്. കനത്ത മഴയെ തുടര്‍ന്ന് കേരള തീരത്ത് മത്സ്യ ബന്ധനത്തിന് കടലില്‍ പോകരുതെന്ന് നിര്‍ദേശം ഉണ്ടായിരുന്നു. വള്ളത്തില്‍ ഉണ്ടായിരുന്ന രണ്ടുപേര്‍ രക്ഷപ്പെട്ടു. കേരളം, ലക്ഷദ്വീപ്, കര്‍ണാടക തീരങ്ങളില്‍ മണിക്കൂറില്‍ 40മുതല്‍ 50കിലോമീറ്റര്‍ വേഗത്തില്‍ കാറ്റുവീശാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. 

അനുബന്ധ വാര്‍ത്തകള്‍

Next Article