തിരുവനന്തപുരത്ത് കച്ചവടക്കാരനെ ഓട്ടോറിക്ഷ ഇടിച്ച് കൊല്ലാന്‍ ശ്രമിച്ചെന്ന് പരാതി

സിആര്‍ രവിചന്ദ്രന്‍
ശനി, 2 ഒക്‌ടോബര്‍ 2021 (14:08 IST)
തിരുവനന്തപുരത്ത് കച്ചവടക്കാരനെ ഓട്ടോറിക്ഷ ഇടിച്ച് കൊല്ലാന്‍ ശ്രമിച്ചെന്ന് പരാതി. അറ്റിങ്ങലില്‍ മരച്ചീനി വില്‍പ്പനക്കാരനായ വേണുവിനെയാണ് ഓട്ടോറിക്ഷ ഇടിച്ച് കൊല്ലാന്‍ ശ്രമിച്ചത്. അപകടത്തില്‍ ഇയാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സംഭവത്തില്‍ അവനവന്‍ ചേരി ഓട്ടോ സ്റ്റാന്റിലെ ഓട്ടോ ഡ്രൈവര്‍ കൊച്ചുകുട്ടനെതിരെ വേണു പൊലീസിനു പരാതി നല്‍കിയിട്ടുണ്ട്. 
 
വലിയകുന്ന് താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ് വേണു. മരിച്ചിനി വാങ്ങിയതുമായി ബന്ധപ്പെട്ട തര്‍ക്കത്തിലെ വൈരാഗ്യമാണ് സംഭവത്തിനുപിന്നിലെന്ന് വേണു പറയുന്നു. 

അനുബന്ധ വാര്‍ത്തകള്‍

Next Article