തിരുവനന്തപുരത്ത് ഗുരുതരമായി പൊള്ളലേറ്റ വീട്ടമ്മ മരിച്ചു

സിആര്‍ രവിചന്ദ്രന്‍
വെള്ളി, 27 ഓഗസ്റ്റ് 2021 (11:30 IST)
തിരുവനന്തപുരത്ത് ഗുരുതരമായി പൊള്ളലേറ്റ വീട്ടമ്മ മരിച്ചു. വെഞ്ഞാറമൂട് മാമൂട് ബിന്ദു ഭവനില്‍ ബിന്ദു(34) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ രണ്ടുമണിയോടെയാണ് ഇവരെ പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയത്. ശരീരത്തിന്റെ 90 ശതമാനവും പൊള്ളലേറ്റിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. കൂടുതല്‍ വിവരങ്ങള്‍ അന്വേഷിച്ച് വരുകയാണെന്ന് പൊലീസ് പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article