ജമ്മുകശ്മീരില്‍ രണ്ട് ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരര്‍ സുരക്ഷാ സേനയുടെ പിടിയിലായി

സിആര്‍ രവിചന്ദ്രന്‍
വെള്ളി, 27 ഓഗസ്റ്റ് 2021 (11:03 IST)
ജമ്മുകശ്മീരില്‍ രണ്ട് ഹിസ്ബുള്‍ ഭീകരര്‍ സുരക്ഷാ സേനയുടെ പിടിയിലായി. കിഷ്ത്വര്‍ നിവാസികളാണ് രണ്ടുപേരും. നായ്ഡ് ഗാം വനമേഖലയില്‍ സൈന്യവും സുരക്ഷാ ഉദ്യോഗസ്ഥരും സംയുക്തമായി നടത്തിയ തിരച്ചിലിലാണ് ഭീകരരെ പിടികൂടിയത്. 
 
ഇവരുടെ താവളത്തില്‍ നിന്ന് വെടിക്കോപ്പുകളും ആയുധങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. ഇവര്‍ക്കെതിരെ സുപ്രധാന വകുപ്പുകള്‍ ചുമത്തി കേസെടുത്തതായി ജമ്മു എഡിജിപി അറിയിച്ചു.

അനുബന്ധ വാര്‍ത്തകള്‍

Next Article