വഴിയോരങ്ങളിലും പീടികത്തിണ്ണകളിലും അന്തിയുറങ്ങി ദിനങ്ങള്‍ തളളി നീക്കിയ വൃദ്ധദമ്പതികള്‍ക്ക് വീടൊരുങ്ങി

ശ്രീനു എസ്
വെള്ളി, 25 ജൂണ്‍ 2021 (18:03 IST)
തിരുവനന്തപുരം വഴയില സ്വദേശികളായ അംബിക്കും ഭര്‍ത്താവ് ശൈലേന്ദ്രനും ബി.ജെ.പി. പ്രവര്‍ത്തകരുടെ കൂട്ടായ്മയില്‍ സ്വന്തമായൊരു വീടും ഉപകരണങ്ങളും ഒരുക്കി. വീടിന്റെ താക്കോല്‍ ദാനം കുമ്മനം രാജശേഖരന്‍ നിര്‍വഹിച്ചു. സ്വന്തമായി ഭൂമിയോ വീടോ ഇല്ലാതെ വാടക വീടുകളിലും പാതയോരത്തും മറ്റും അന്തിയുറങ്ങിയ ഈ ദമ്പതികളുടെ കഴിഞ്ഞകാല ജീവിതം ദുരിത പൂര്‍ണമായിരുന്നു. ഇത് മനസിലാക്കിയ ബൂത്തിലെ ബി.ജെ.പി. പ്രവര്‍ത്തകര്‍ നടത്തിയ പരിശ്രമത്തിന്റെ ഫലമായാണ് വീട് പണിതു നല്‍കിയത്. 
 
ചടങ്ങില്‍ ഒട്ടേറെ ത്യാഗം സഹിച്ചും ആരോഗ്യ പ്രവര്‍ത്തനം നടത്തിയ ആശാവര്‍ക്കര്‍മാരെ ആദരിച്ചു. ബി.ജെ.പി.ജില്ലാ പ്രസിഡന്റ് വി.വി.രാജേഷ്, വട്ടിയൂര്‍ക്കാവ് മണ്ഡലം പ്രസിഡന്റ് വി.ജി.ഗിരീഷ്‌കുമാര്‍, പേരൂര്‍ക്കട ഏരിയ പ്രസിഡന്റ് വിജയകുമാര്‍, തിരുത്തുംമൂല വാര്‍ഡ് കൗണ്‍സിലര്‍ രാജലക്ഷ്മി, വഴയില ശ്രീനാഥ്, ഹരികുമാര്‍, രാജീവ് എന്നിവര്‍ പങ്കെടുത്തു.

അനുബന്ധ വാര്‍ത്തകള്‍

Next Article