മന്ത്രി കെ രാധാകൃഷ്ണന്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു

ശ്രീനു എസ്
ശനി, 5 ജൂണ്‍ 2021 (08:49 IST)
മന്ത്രി കെ രാധാകൃഷ്ണന്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു. ആലംകോട് കൊച്ചുവിള പെട്രോള്‍ പമ്പിന് സമീപത്തുവച്ചാണ് അപകടം നടന്നത്. മന്ത്രി തിരുവനന്തപുരത്തുനിന്ന് തൃശൂരിലേക്ക് പോകുകയായിരുന്നു. മന്ത്രിയുടെ വാഹനത്തില്‍ മറ്റൊരുവാഹനം ഇടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തില്‍ മന്ത്രിക്കും ഇടിച്ച വാഹനത്തിലെ യാത്രക്കാര്‍ക്കും പരിക്കില്ല. പൊലീസില്‍ വിവരം അറിയിച്ച ശേഷം മന്ത്രി അതേവാഹനത്തില്‍ തൃശൂരിലേക്ക് പോയി. ഇന്നലെ രാത്രി ഏഴുമണിക്കാണ് അപകടം നടന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article