അനാവശ്യമായി പുറത്തിറങ്ങിയാല്‍ എട്ടിന്റെ പണി; വാഹനം പിടിച്ചെടുക്കും, പിഴ ചുമത്തും

Webdunia
ശനി, 5 ജൂണ്‍ 2021 (08:26 IST)
ഇന്നുമുതല്‍ ഒന്‍പതാം തിയതി വരെ സംസ്ഥാനത്ത് കര്‍ശന നിയന്ത്രണങ്ങള്‍. അനാവശ്യമായി പുറത്തിറങ്ങുന്നവര്‍ക്കെതിരെ നടപടിയെടുക്കും. അവശ്യ സേവനങ്ങള്‍ മാത്രമാണ് ഈ ദിവസങ്ങളില്‍ അനുവദിക്കുക. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് പുറത്തിറങ്ങുന്ന വാഹനങ്ങള്‍ പൊലീസ് പിടിച്ചെടുക്കും. നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവരില്‍ നിന്ന് പിഴ ഈടാക്കും. നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാനും യാതൊരു വിട്ടുവീഴ്ചയും വേണ്ടെന്നും പൊലീസിന് നിര്‍ദേശം ലഭിച്ചിട്ടുണ്ട്. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article