തിരുവനന്തപുരം കോര്‍പ്പറേഷനില്‍ പോളിങ് 38.24 ശതമാനം കടന്നു

ശ്രീനു എസ്
ചൊവ്വ, 8 ഡിസം‌ബര്‍ 2020 (14:17 IST)
തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ഉച്ചയ്ക്ക് ഒരു മണിവരെയുള്ള കണക്കുകള്‍ പ്രകാരം 38.39 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി. പൊന്നുമംഗലം ഡിവിഷനിലാണ് ഏറ്റവും കൂടുതല്‍ പേര്‍ വോട്ട് ചെയ്തത്. 47.95 ശതമാനം പേര്‍. 47.12 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തിയ നെടുങ്കാട് ഡിവിഷനാണ് ഉയര്‍ന്ന പോളിങ് ശതമാനത്തില്‍ രണ്ടാം സ്ഥാനത്ത്.
 
ബീമാപ്പള്ളി ഡിവിഷനാണ് വോട്ടിങ് ശതമാനത്തില്‍ പിന്നില്‍. ഇതുവരെ 26.98 ശതമാനം പേരേ ഇവിടെ വേട്ട് ചെയ്തിട്ടുള്ളൂ. നന്ദന്‍കോട് ഡിവിഷനില്‍ 27.26 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി.

അനുബന്ധ വാര്‍ത്തകള്‍

Next Article