വട്ടിയൂര്‍ക്കാവില്‍ ഭാര്യയെ കൊലപ്പെടുത്താന്‍ ശ്രമം: ഭര്‍ത്താവ് അറസ്റ്റില്‍

ശ്രീനു എസ്
തിങ്കള്‍, 28 സെപ്‌റ്റംബര്‍ 2020 (14:36 IST)
വട്ടിയൂര്‍ക്കാവില്‍ ഭാര്യയെ അപായപ്പെടുത്താന്‍ ശ്രമിച്ച ഭര്‍ത്താവ് അറസ്റ്റില്‍. വാഴോട്ടുകോണം പാപ്പാട് സ്വദേശി ആന്റോ(36)ആണ് അറസ്റ്റിലായത്. ഭാര്യയുമായി പിണങ്ങിക്കഴിഞ്ഞു വരുകയായിരുന്നു ആന്റോ. കഴിഞ്ഞ വെള്ളിയാഴ്ച ഇയാള്‍ ഭാര്യയെ നിര്‍ബന്ധിച്ച് അവരുടെ വീട്ടില്‍നിന്നു പാപ്പാടുള്ള തന്റെ കുടുംബവീട്ടിലേക്ക് കൊണ്ടുവരികയും വഴിയില്‍വച്ച് ബൈക്കില്‍നിന്നു തള്ളിയിട്ട് കൊല്ലാന്‍ ശ്രമിച്ചുവെന്നുമാണ് ഇയാളുടെ ഭാര്യയുടെ പരാതി.
 
യുവതിയുടെ പരാതിയില്‍ വട്ടിയൂര്‍ക്കാവ് സിഐ എ.എസ്. ശാന്തകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ആന്റോയെ അറസ്റ്റു ചെയ്തു. പിന്നാലെ ഇയാളെ കോടതിയില്‍ ഹാജരാക്കി.

അനുബന്ധ വാര്‍ത്തകള്‍

Next Article