കൊവിഡ്19: നാളെ സർവകക്ഷിയോഗം, ലോക്ക്ഡൗൺ ഏർപ്പെടുത്തിയാൽ സഹകരിക്കുമെന്ന് ചെന്നിത്തല

തിങ്കള്‍, 28 സെപ്‌റ്റംബര്‍ 2020 (14:12 IST)
സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ സർക്കാർ വീണ്ടും സർവകക്ഷിയോഗം വിളിച്ചു. നാളെ നാലിനാണ് യോഗം. കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ സംസ്ഥാനത്ത് സ്വീകരിക്കേണ്ട നിയന്ത്രണനടപടികൾ ചർച്ച ചെയ്യാനാണ് യോഗം വിളിച്ചിരിക്കുന്നത്. അതേസമയം ലോക്ക്ഡൗൺ ഏർപ്പെടുത്തിയാൽ സഹകരിക്കുമെന്ന് പ്രതിപക്ഷനേതാവായ രമേശ് ചെന്നിത്തല വ്യക്തമാക്കി.
 
സംസ്ഥാനത്ത് മിക്ക ജില്ലകളിലും കൊവിഡ് രൂക്ഷമായ നിലയിൽ സർക്കാർ ഇന്ന് ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിട്ടുണ്ട്. ജില്ലാ കളക്‌ടർമാർ, ജില്ലാ പോലീസ് മേധാവികൾ,ഡിജിപി,ആരോഗ്യ വിദഗ്‌ധർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കും. തിരുവനന്തപുരത്ത് സ്ഥിതി രൂക്ഷമാണെന്നും ജില്ലയിലെ രണ്ട് താലൂക്കുകൾ അടച്ചിടണമെന്നും ജില്ലാ ഭരണഗൂഡം നിർദേശം വെച്ചിട്ടുണ്ട്. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ആൾക്കൂട്ടങ്ങളായുള്ള പ്രത്യക്ഷസമരങ്ങൾ അവസാനിപ്പിക്കുന്നതായി യു‌ഡിഎഫ് അറിയിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍