സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തിരഞ്ഞെടുപ്പ്: സര്‍വകക്ഷിയോഗം വിളിച്ചുചേര്‍ത്തു

ശ്രീനു എസ്

ശനി, 19 സെപ്‌റ്റംബര്‍ 2020 (13:55 IST)
സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തിരഞ്ഞെടുപ്പിന്റെ വിവിധ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് സര്‍വ്വകക്ഷി യോഗം വിളിച്ചുചേര്‍ത്തതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി.ഭാസ്‌കരന്‍ അറിയിച്ചു. തദ്ദേശ സ്ഥാപനങ്ങളിലെ പൊതു തിരഞ്ഞെടുപ്പിന്റെ  നടത്തിപ്പ്  സംബന്ധിച്ചും കോവിഡ്-19 വ്യാപന പശ്ചാത്തലത്തില്‍ തിരഞ്ഞെടുപ്പിന് സ്വീകരിക്കേണ്ട മുന്‍കരുതലുകളെ സംബന്ധിച്ചും യോഗം ചര്‍ച്ച ചെയ്തു.  
 
കോവിഡ് വ്യാപനം വര്‍ദ്ധിച്ചുവരുന്ന  സാഹചര്യത്തില്‍ അതു കൂടി പരിഗണിച്ചു വേണം തിരഞ്ഞെടുപ്പ് തീയതി നിശ്ചയിക്കേണ്ടതെന്നും എന്നാല്‍ തിരഞ്ഞെടുപ്പ് അനന്തമായി  നീട്ടരുതെന്നും യോഗത്തില്‍ പൊതുവേ അഭിപ്രായമുണ്ടായി. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സര്‍വകക്ഷി യോഗത്തില്‍ ഉന്നയിച്ച ആവശ്യങ്ങള്‍ പരിശോധിക്കാമെന്ന് കമ്മീഷണര്‍ അറിയിച്ചു. ആരോഗ്യ വിദഗ്ദ്ധരുമായും പോലീസ് അധികാരികളുമായും കൂടിയാലോചിച്ചും മറ്റെല്ലാ വശങ്ങള്‍ പരിശോധിച്ചും തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുമെന്നും അറിയിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍