പേടിഎം ഗൂഗിള്‍ പ്ലേസ്റ്റോറില്‍ തിരികെയെത്തി. പേടിഎം തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. ഞങ്ങള്‍ തിരികെയെത്തി എന്നായിരുന്നു ട്വീറ്റ്. നേരത്തേ പേടിഎം അവതരിപ്പിച്ച ക്രിക്കറ്റ് ലീഗ് എന്ന പരിപാടി പ്ലേസ്റ്റോര്‍ നയങ്ങള്‍ക്ക് വിരുദ്ധമെന്നുകാട്ടിയാണ് നീക്കം ചെയ്തത്. എന്നാല്‍ ഈ പ്രശ്‌നം എങ്ങനെയാണ് പരിഹരിച്ചതെന്ന് പേടിഎം വ്യക്തമാക്കിയിട്ടില്ല.
ഫാന്റസി ഗെയിമുകള്‍ ഓഫര്‍ ചെയ്യുന്നത് കൊണ്ടാണ് പേടിഎമ്മിനെ നീക്കം ചെയ്യുന്നതെന്നാണ് നേരത്തേയുള്ള ഗൂഗിളിന്റെ വിശദീകരണം. ഓണ്‍ലൈന്‍ ചൂതാട്ടങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ആപ്പുകളെ പറ്റിയുള്ള ഗൂഗിള്‍ ഇന്ത്യയുടെ ബ്ലോഗില്‍ പേ ടിഎമ്മിനെ പരോക്ഷമായി വിമര്‍ശിച്ചുകൊണ്ട് ലേഖനം വന്നിരുന്നു. അനധികൃത ഓണ്‍ലൈന്‍ ചൊതാട്ടങ്ങള്‍ അനുവദിക്കില്ലെന്നും പെയ്ഡ് ടൂര്‍ണമെന്റുകളില്‍ പങ്കെടുക്കാന്‍ അനുവദിക്കുന്ന വൈബ്സൈറ്റുകള്‍ക്ക് വഴിയൊരുക്കുന്ന ആപ്പുകളും കമ്പനിയുടെ നയങ്ങള്‍ക്ക് എതിരാണെന്നും ഗൂഗിളിന്റെ പ്രസ്താവനയില്‍ പറയുന്നു.