പോത്തന്‍കോട് ആര്‍എസ്എസ് മണ്ഡല്‍ കാര്യവാഹിന്റെ വീട്ടില്‍ സാമൂഹിക വിരുദ്ധര്‍ റീത്ത് വച്ചെന്ന് ആരോപണം

ശ്രീനു എസ്
ബുധന്‍, 24 ജൂണ്‍ 2020 (09:57 IST)
പോത്തന്‍കോട് ആര്‍എസ്എസ് മണ്ഡല്‍ കാര്യവാഹിന്റെ വീട്ടില്‍ സാമൂഹിക വിരുദ്ധര്‍ റീത്ത് വച്ചെന്ന് ആരോപണം. പന്തലക്കോട് ശാന്തി ഭവനില്‍ എംഎസ് രാകേഷിന്റെ വീട്ടിലെ ചുറ്റുമതിലിലാണ് സാമുഹ്യ വിരുദ്ധര്‍ റീത്ത് പ്രദര്‍ശിപ്പിച്ചത്. ഇന്ന് രാവിലെ റോഡ് വഴിയാത്രക്കാരാണ് ഇത് കണ്ടത്. 
 
തുടര്‍ന്ന് രാകേഷിനെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പോത്തന്‍കോട് പോലീസ് സ്ഥലത്തെത്തി പ്രാഥമിക അന്വേഷണം നടത്തി. സ്ഥലത്ത് കഴിഞ്ഞ ദിവസം സിപിഎം അക്രമത്തില്‍ ഭയന്ന് അന്‍പതോളം കുടുംബങ്ങള്‍ ബിജെപിയില്‍ ചേര്‍ന്നിരുന്നതായി രാകേഷിന്റെ സുഹൃത്തുക്കള്‍ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article