കേരളത്തിൽ അഞ്ച് ദിവസത്തിനിടെ 657 പേർക്ക് കൊവിഡ് ബാധ

ബുധന്‍, 24 ജൂണ്‍ 2020 (09:29 IST)
കേരളത്തിൽ കൊവിഡ് രോഗികളുടെ എണ്ണം അതിവേഗം വർധിയ്ക്കുന്നു. കഴിഞ്ഞ 5 ദിവസത്തിനിടെ 657 പേർക്കാണ് സംസ്ഥാനത്ത് രോഗബാധ സ്ഥിരീകരിച്ചത്. ഈ മാസം മാത്രം സംസ്ഥാനത്ത് 12 മരണങ്ങളും റിപ്പോർട്ട് ചെയ്തു. വൈറസിന്റെ ഉറവിടം കണ്ടെത്താൻ കഴിയാത്ത രോഗികളുടെ എണ്ണവും വർധിയ്ക്കുന്നുണ്ട് എന്നതും ആശങ്ക വർധിപ്പിയ്ക്കുകയാണ്. 
 
രോഗബാധിതരിൽ കൂടുതലും വൈറസ് വ്യാപനം വളരെ കൂടുതലുള്ള വിദേശ രാജ്യങ്ങളിൽ നിന്നും, മറ്റു സംസ്ഥാനങ്ങളിൽനിന്നും വന്നവരാണ്, മെയ് നാലിനുശേഷം റിപ്പോർട്ട് ചെയ്ത 2,811 കേസുകളിൽ 2,545 പേരും സംസ്ഥാനത്തിന് പുറത്തുനിന്നു വന്നവരാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരുടെ എണ്ണം നന്നേ കുറവാണ് എന്നതാണ് അശ്വാസകരമായ കാര്യം. വിദേശ രാജ്യങ്ങളിൽ നിന്നും മറ്റു സംസ്ഥാങ്ങളിൽ നിന്നും എത്തുന്നവർ സംസ്ഥാനത്തിന്റെ നിരീക്ഷണത്തിലാണ് എന്നതിൽ രോഗവ്യാപനം ചെറുക്കാൻ സാധിയ്ക്കുന്നുണ്ട്. രോഗ മുകുതി നേടുന്നവരുടെ എണ്ണവും സംസ്ഥാനത്ത് കൂടുതലാണ് എന്നതും ആശ്വസകരമാണ്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍