തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ആത്മഹത്യക്കു ശ്രമിച്ച കൊവിഡ് രോഗി മരണപ്പെട്ടു. ഇന്നലെ ആശുപത്രിയില്‍ നിന്ന് ചാടിപോകാന്‍ ശ്രമിച്ച ഇയാളെ ഇന്നു പകല്‍ 11മണിക്കാണ് തൂങ്ങിമരിക്കാന്‍ ശ്രമിച്ചത്. ഇന്ന് ഡിസ്ചാര്‍ജുചെയ്യാനിരുന്ന ഇയാള്‍ക്ക് വീട്ടില്‍ പോയ ശേഷം കഴിക്കാനുള്ള മരുന്നുകള്‍ കുറിച്ചു നല്‍കാനായി നേഴ്സ് മുറിയിലെത്തിയപ്പോള്‍ ഇയാള്‍ തൂങ്ങി നില്‍ക്കുകയായിരുന്നു. ഉടനെ സുരക്ഷാ ജീവനക്കാര്‍ ഇയാളെ രക്ഷപ്പെടുത്തി തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച് വിദഗ്ധ ചികിത്സ ലഭ്യമാക്കിയെങ്കിലും മരണം സംഭവിക്കുകയായിരുന്നുവെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.